റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ ഇല്ലാത്ത ഒരു റമദാന്‍ 19കൂടി കടന്നുവന്നിരുക്കുന്നു. 2004 ഇതുപോലൊരു റമദാന്‍ 19നാണ് യുഎഇ രാഷ്ട്രപിതാ വും അറബ് ലോകത്തെ കാരണവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ശൈഖ് സായിദ് ബി ന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിട വാങ്ങിയത്.
അറബ് സമൂഹം ബാബാ സായിദ് എന്ന വിശേഷണത്തിലൂടെ അതിരില്ലാത്ത സ്‌നേഹവും ബഹുമാനവും നല്‍കി ആദരിച്ച പ്രിയപ്പെട്ട ശൈഖ് സായിദ്. ആധുനിക ഭരണാധികാരികള്‍ക്ക് മാതൃകയായി മാനുഷിക മൂല്യങ്ങളും സ്‌നേഹങ്ങളും കൂട്ടിയിണക്കി അറബ് ലോകത്ത തലയുയര്‍ത്തിനിന്ന മഹാമനീഷി.
അറബ് ലോകത്തെ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ തന്നെ സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഈ ലോകത്തോട് വിടവാങ്ങിയത്. മനുഷ്യ സ്‌നേഹവും കാരുണ്യത്തിന്റെ കര്‍മ്മകുശലതയുമൊക്കെ വേണ്ടുവോളം ലോകത്തിനു സമ്മാനിച്ചു ഭരണ നൈപുണ്യ മികവ് തന്റെ ജനതക്ക് മാത്രമല്ല, ലോകത്തിനുമുഴുവന്‍ സമ്മാനിച്ചാണ് ബാബാ സായിദ് വിടചൊല്ലിയത്.
വ്യാകുല ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ നീരുറവയുമായി ആശ്വാസത്തിന്റെ വസന്തം വിരിയിച്ച ദയാലുവായ ഭരണാധികാരിയായിരുന്നു. സ്‌നേഹസമ്പുഷ്ഠതയിലും സൗമനസ്യതയിലും സായൂജ്യം കണ്ട സാത്വികന്‍.. ഭൂതകാലത്തിന്റെ ഭൂപ്രകൃതിയില്‍ വര്‍ത്തമാനത്തിന്റെ വിസ്മയം വിരിയിച്ചു രാജ്യത്തിന് ശോഭനമായ ഭാവി യുണ്ടാക്കിയെടുക്കുന്നതില്‍ വന്‍വിജയം കൈവരിച്ച അറേബ്യയിലെ സുല്‍ത്താന്‍.
പ്രഥമവിദേശ പര്യടന വേളയില്‍ മനസ്സിന്റെ തേരിലേറ്റിയ പാരീസിന്റെ പുരോഗതിയും സ്വിസ്സര്‍ലാന്റ് സിറ്റിയുടെ സൗകുമാര്യതയും സ്വന്തം നാട്ടിലും നടപ്പാക്കി ലോകത്തെ അതിശയിപ്പിച്ച സുല്‍ത്താന്‍. തന്റെ ജനതയുടെ പുരോഗതിയും സര്‍വ്വാശ്വര്യവും അത്യുന്നതിയിലെത്തിക്കുന്നതില്‍ ശൈഖ് സായിദ് കാണിച്ച ആത്മാര്‍ത്ഥത ആര്‍ക്കും മറക്കാനാവില്ല.
വറ്റിവരണ്ട മരുഭൂമിയിലെ ഈത്തപ്പഴവും കടലിലെ മുത്തുവാരലുമായി ജീവിതം തള്ളിനീക്കിയിരുന്ന സമൂഹത്തെ ലോകത്തിലെ ഉത്തമ പൗരന്മാരും തന്റെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരു ന്നു ശൈഖ് സായിദ്.
പല രാജ്യങ്ങളിലും സമ്പത്തും സൗഭാഗ്യവുമെല്ലാം പൂത്തുലഞ്ഞത് ഈ ഉദാരമനസ്‌കതയുടെ ത ണലിലാണ്. അസ്വാസ്ഥ്യ മനസ്സുകളില്‍ ആശ്വാസത്തിന്റെ ആയിരം കിനാവുകള്‍ വിരിഞ്ഞത് ബാബാ സാ യിദിന്റെ ഈ ഈന്തപ്പനയുടെ നാട്ടിലാണ്. വര്‍പാടിന് രണ്ടുപതിറ്റാണ്ട് പ്രായമായെങ്കിലും ലക്ഷങ്ങളുടെ മ നസ്സിനുള്ളിലെ നൊമ്പരം ഇനിയും വിട്ടുമാറിയിട്ടില്ല.
വേര്‍പാടിന്റെ വേദന തളംകെട്ടിയ ആ നോമ്പ്കാല ത്തെ ഓര്‍മ്മ തദ്ദേശീയരുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. സ്വദേശികളോടൊപ്പം പ്രവാസി സമൂഹ വും ആ നൊമ്പരം അനുഭവിച്ചവരാണ്.