മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം.
ഈ രാജ്യം എന്നെങ്കിലും വര്‍ഗ്ഗീയ ശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ട്, പണവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വയ്യാത്തത് കൊണ്ട്,
അതു കൊണ്ട് തന്നെ എനിക്കും ഇന്ന് ദുര്‍ദിനമാണ്. എനിക്ക് മാത്രമല്ല മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണ് നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.
വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ചിരുന്നു. പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത ഈ ദിനം തനിക്ക് ഏറ്റവും സന്തോഷമുള്ള ദിനം ആണെന്ന് ചെന്നിത്തല പ്രസംഗത്തില്‍ പറയുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ വന്ന സമയത്ത് ചെന്നിത്തലയെ വേദിയിലിരുത്തി കൊണ്ട് ‘നിങ്ങള്‍ക്ക് ഇന്ന് ദുര്‍ദിനം ആണല്ലോ’ എന്ന് ചെന്നിത്തലയെ പരോക്ഷമായി മുഖ്യമന്ത്രി പരിഹസിച്ചു.
ഇതിന് മറുപടിയുമായാണ് നിലവില്‍ മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം എത്തിയിട്ടുള്ളത്. നജീബ് കാന്തപുരത്തിന് പുറമേ വിടി ബല്‍റാം അടക്കം നിരവധി യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവ മണിപ്പൂര്‍,ഉത്തരാഖണ്ഡ്, യുപി തുടങ്ങി നാലു ഇടങ്ങളിലും ബിജെപി മുന്നേറുന്നു. പഞ്ചാബില്‍ ആം ആദ്മിയുടെ മുന്നേറ്റമാണ് കാണാനാവുന്നത്.
നജീബ് കാന്തപുരം ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറുപ്പിന്റെ പൂര്‍ണ്ണരൂപം
എനിക്കും ഇന്ന് ദുര്‍ദിനമാണ്. ഈ രാജ്യം എന്നെങ്കിലും വര്‍ഗ്ഗീയ ശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ട്.പണവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വയ്യാത്തത് കൊണ്ട്.
അതു കൊണ്ട് തന്നെ എനിക്കും ഇന്ന് ദുര്‍ദിനമാണ്. എനിക്ക് മാത്രമല്ല മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണ്.