X

ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ഫുട്‌ബോളില്‍ ശക്തരായ കിര്‍ഗിസ്ഥാനെ നേരിടും

ഇംഫാല്‍: ആദ്യ മല്‍സരത്തില്‍ മ്യാന്‍മറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴ്‌പ്പെടുത്തിയ ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ഫുട്‌ബോളില്‍ ശക്തരായ കിര്‍ഗിസ്ഥാനെ നേരിടുന്നു. വൈകീട്ട് ആറിന് നടക്കുന്ന മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍. മൂന്ന് രാജ്യങ്ങളുടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. ആദ്യ മല്‍സരത്തിലെ വിജയം വഴി മൂന്ന് പോയിന്റ്. കഴിഞ്ഞ ദിവസം നടന്ന മ്യാന്‍മര്‍-കിര്‍ഗിസ്ഥാന്‍ മല്‍സരം 1-1 ല്‍ അവസാനിച്ചതിനാല്‍ ഇന്നത്തെ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യക്ക് ഹിറോ കപ്പ് സ്വന്തമാക്കാം. 84 രാജ്യാന്തര ഗോളുകള്‍ സ്വന്തമാക്കിയ നായകന്‍ സുനില്‍ ഛേത്രിയില്‍ തന്നെയാണ് ഇന്ത്യയുടെ കണ്ണുകള്‍.

കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി എന്നിവര്‍ക്കൊപ്പം കുടുതല്‍ രാജ്യാന്തര ഗോളുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ വരുന്ന ഛേത്രിക്ക് ആദ്യ മല്‍സരത്തില്‍ സ്‌ക്കോര്‍ ചെയ്യാനായിരുന്നില്ല. കളിക്കുന്ന എല്ലാ മല്‍സരത്തിലും സ്‌ക്കോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താരമാണ് താനെന്ന് സുനില്‍ ഛേത്രി പറഞ്ഞു. മ്യാന്‍മറിനെതിരായ മല്‍സരത്തില്‍ ഒരു ഗോള്‍ ഇന്ത്യന്‍ നായകന്‍ നേടിയിരുന്നു. പക്ഷേ അത് വിവാദ ഓഫ് സൈഡ് കെണിയിലായി.

webdesk11: