X

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും നേപ്പാളും നേര്‍ക്കുനേര്‍

കാന്‍ഡി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും നേപ്പാളും. പാക്കിസ്താനെതിരായ ആദ്യ മല്‍സരം മഴയില്‍ മുങ്ങിയത് കാരണം ഇന്നത്തെ മല്‍സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ജയിച്ചാല്‍ സൂപ്പര്‍ ഫോറിലെത്താം. നേപ്പാളിനെ വലിയ മാര്‍ജിനില്‍ വീഴ്ത്തിയ പാക്കിസ്താന്‍ ഇതിനകം അടുത്ത റൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്. കാന്‍ഡിയില്‍ ഇന്നും മഴ ഭീഷണിയുണ്ട്.

മഴയില്‍ കളി മുടങ്ങിയാലും ഇന്ത്യക്ക് പേടിക്കാനില്ല. നേപ്പാള്‍ ഏഷ്യന്‍ ക്രിക്കറ്റിലെ ശിശുക്കളാണ്. അവര്‍ക്കെതിരെ ജയത്തിനപ്പുറം മുന്‍നിരയുടെ ബാറ്റിംഗ് കരുത്താണ് തെളിയിക്കപ്പെടേണ്ടത്. പാക്കിസ്താനെതിരായ മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മ, വിരാത് കോലി, ശുഭ്മാന്‍ ഗില്‍, ശ്രേയാംസ് അയ്യര്‍ എന്നിവരെല്ലാം മങ്ങിയിരുന്നു. മധ്യനിരയില്‍ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികവാണ് ടീമിന് അനുഗ്രഹമായത്. ബൗളിംഗില്‍ മാറ്റങ്ങള്‍ക്ക്് സാധ്യതയില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവിന്ദു ജഡേജയും കുല്‍ദിപ് യാദവും തന്നെ ഇറങ്ങും. പാക്കിസ്താനെതിരായ മല്‍സരത്തില്‍ ബൗളര്‍മാര്‍ക്ക് പന്തെറിയാനായിരുന്നില്ല. മൂന്ന് മണി മുതലാണ് മല്‍സരം.

webdesk11: