ലോക്സഭയില്‍ സംസാരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരെ വളരെ കുറച്ചു മാത്രം സ്ക്രീനില്‍ കാട്ടുന്ന സന്‍സദ് ടിവിയുടെ ഏകാധിപത്യത്തിനെതിരെ മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മുഹുവാ മൊയ്ത്ര. ഇന്ന് താന്‍ പാര്‍ലമെന്റ് സംസാരിക്കാന്‍ പോവുകയാണെന്നും പിങ്കും പച്ചയും നിറത്തിലുള്ള തിളങ്ങുന്ന സാരിയാണ് താന്‍ ധരിച്ചിരിക്കുന്നതെന്നും അവര്‍ എക്സ് ചെയ്തു. ലജ്ജയില്ലാത്ത പക്ഷാപാതപരമായ സന്‍സദ് ടിവി തന്നെ സ്ക്രീനില്‍ കാണിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് ഇക്കാര്യം പറയുന്നതെന്ന സൂചനയോടെയായിരുന്നു അവരുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസം മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതില്‍ സന്‍സദ് ടിവി പക്ഷപാതം കാട്ടിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചര്‍ച്ചയില്‍ 37 മിനിട്ട് പ്രസംഗിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ 14 മിനിട്ട് ഭാഗം മാത്രമാണ് പാര്‍ലമെന്റിന്റെ ഔദ്യോഗിക ചാനലായ സന്‍സദ് ടി.വി സംപ്രേഷണം ചെയ്തതെന്നാണ് ആരോപണം.