കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് ഒരു പവന് വില 37,480 രൂപയായി മാറി. ഗ്രാമിന് 4,685 രൂപയാണ് വില. ഔണ്‍സിന് 1,881.86 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് രാജ്യാന്തര വിപണിയില്‍ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 37,720 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,715 രൂപയും. രണ്ടു ദിവസം കൊണ്ട് 400 രൂപയാണ് പവന് കുറഞ്ഞത്.
ഒക്ടോബര്‍ 27ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.
പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. അതേസമയം അടുത്ത 12 മാസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 10-15 ശതമാനം വരെ വര്‍ധന ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.