കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില.
തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,760 രൂപയുടെ കുറവാണ് രണ്ടാഴ്ച കൊണ്ടുണ്ടായത്.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,933 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്.
കോവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നതും നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറുന്നതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.