കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപ ഉയര്‍ന്ന് 28720 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3590 രൂപയായി സ്വര്‍ണവില. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഒരു പവന് 28640 രൂപയായിരുന്നു ഇതിന് മുന്‍പത്തെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഓരോ ദിവസവും ഭേദിച്ച് മുന്നേറുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസത്തിനകം സ്വര്‍ണവിലയില്‍ 3000രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍രൂപ വിനിമയവും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാനകാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന് പുറമേ ഉത്സവസീസണ്‍ ആരംഭിച്ചതും സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ത്തിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.