തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,540 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 28,320 രൂപയാണ് ഇന്നത്തെ നിരക്ക്.
ഈ മാസം 15ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1,484.84 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ്ണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.