X
    Categories: businessNews

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പത്ത് ദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 37,520 രൂപയാണ് ഇന്ന് പവന്‍ വില. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് വില കുറയുന്നത്. പത്ത് ദിവസം കൊണ്ട് 1280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.

ഈ മാസം ഒമ്പതിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലക്ക് വ്യാപാരം നടന്നത്. 38,880 രൂപയായിരുന്നു അന്ന് പവന് വില. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി വില കുറഞ്ഞത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: