X

ജോബ് ലോസ് ഇന്‍ഷുറന്‍സ് എടുക്കാനുള്ള കാലാവധി ഒക്ടോബര്‍ ഒന്നുവരെനീട്ടി

അബുദാബി: യുഎഇയില്‍ തൊഴില്‍നഷ്ടപ്പെടുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ജോബ് ലോസ് ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള കാലാവധി ഒക്ടോബര്‍ ഒന്നുവരെ നീട്ടി.
നേരത്തെ ജൂലൈ ഒന്നാണ് അവസാന തിയ്യതിയായി നല്‍കിയിരുന്നത്.

എന്നാല്‍ മുഴുവന്‍ പേരുടെയും സൗകര്യം മാനിച്ചു ഒക്ടോബര്‍ ഒ്ന്നുവരെ നീട്ടിയതായി മാനവ വിഭവശേഷി- എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒന്നിനകം ഇന്‍ഷുറന്‍സ് എടുക്കാത്തവരില്‍ നിന്നും 400 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

46 ലക്ഷംപേര്‍ ഇതിനകംതന്നെ ജോബ് ലോസ് ഇന്‍ഷുറന്‍സില്‍ പങ്കാളികളായിമാറിയിട്ടുണ്ട്. യുഎഇയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവര്‍ ഈ ഇന്‍ഷുറന്‍സില്‍ ചേരണമെന്നത് നിര്‍ബന്ധമാക്കി നേരത്തെത്തന്നെ മന്ത്രാലയം അറിയിപ്പ് നല്‍കിയിരുന്നു.

പ്രതിമാസം 16,000 ദിര്‍ഹത്തിനുതാഴെ ശമ്പളമുള്ളവര്‍ പ്രതിവര്‍ഷം 65 ദിര്‍ഹവും 20,000 വരെയുള്ളവര്‍ 120 ദിര്‍ഹവും നല്‍കിയാണ് ഇന്‍ഷുറന്‍സില്‍ പങ്കാളികളായിമാറേണ്ടത്. ഇവര്‍ക്ക് തൊഴില്‍നഷ്ടപ്പെട്ടു മൂന്നുമാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60ശതമാനം ലഭിക്കുന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതി.
ദുബൈ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

webdesk14: