X
    Categories: MoreViews

മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്; വൈറലായി “ഹഗ്‌പ്ലോമസി” വീഡിയോ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെട്ടിപ്പിടുത്തത്തെ ആലിംഗന നയതന്ത്രമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഗ്‌പ്ലോമസി (ആലിംഗന നയതന്ത്രം) എന്ന ഹാഷ് ടാഗോട് കൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് ഒരു മിനിറ്റോളം ദൈര്‍ഘ്യമുണ്ട്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അതിന്റെ താഴ്ന്ന നിലയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ കുറ്റപ്പെടുത്തി.

chandrika: