തായ്‌പേയ്: സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമല്ലെന്ന് തായ്‌വാന്‍ സുപ്രീംകോടതി. സ്ത്രീക്കും പുരുഷനുമിടയില്‍ മാത്രം നടക്കേണ്ട ഒന്നാണ് വിവാഹമെന്ന നിലവിലുള്ള നിയമം തുല്യതയെന്ന ആശയത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായി രണ്ടു വര്‍ഷത്തിനകം നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു.
സ്വവര്‍ഗവിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണണമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതിക്ക് പാര്‍ലമെന്റ് വിസമ്മതിക്കുകയാണെങ്കിലും സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമൊന്നും ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മേഖലയില്‍ എല്‍ജിബിടി സമൂഹം നേരിടുന്ന നിരന്തര അവഗണനയും വിവേചനവും കണക്കിലെടുത്താണ് വിധിയെന്നും പരമോന്നത കോടതി പറയുന്നു. 14 ജഡ്ജിമാര്‍ അടങ്ങിയ പാനലാണ് വിധി പുറപ്പെടുവിച്ചത്. ഇവരില്‍ 12 പേരും വിധിക്ക് അനുകൂലമായിരുന്നു. രണ്ടുപേര്‍ എതിര്‍ത്തു.
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തും അനുകൂലിച്ചും തായ്‌വാനില്‍ വ്യത്യസ്ത പ്രതികരണമാണുള്ളത്.