X
    Categories: MoreViews

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ അറിയാന്‍..

കോഴിക്കോട്: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതോടെ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടുന്ന അവസ്ഥ. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ മാസം 30വരെയായിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞതോടെ ചാര്‍ജുകള്‍ വീണ്ടും ഈടാക്കിത്തുടങ്ങി. നിലവില്‍ അഞ്ച് തവണ മാത്രമാണ് എടിഎമ്മിലൂടെ സൗജന്യ ഇടപാട് നടത്താനാവുക. ഇതില്‍ തന്നെ വ്യത്യാസങ്ങളുണ്ട്. മെട്രോ നഗരങ്ങളില്‍

മൂന്നും അല്ലാത്തിടങ്ങളില്‍ അഞ്ച് തവണയുമാണ് സൗജന്യ സേവനം അനുവദിക്കുന്നത്. അതിന് ശേഷം നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടക്കും. 20 മുതല്‍ 25 വരെയാണ് വിവിധ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നത്. പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എടിഎമ്മില്‍നിന്നു പണം ലഭിച്ചില്ലെങ്കില്‍പോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകള്‍ കണക്കാക്കുക. മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലന്‍സ് പരിശോധന എന്നിവയും ഇടപാടുകള്‍തന്നെ. ഇതുകാരണം ഓരോ ഇടപാടുകാരനും അനുവദിച്ചിട്ടുള്ള ആദ്യ അഞ്ചു സൗജന്യ ഇടപാടുകള്‍ നമ്മളറിയാതെതന്നെ നഷ്ടമാകുമ്മ അവസ്ഥയാണ്.

രണ്ടായിരം രൂപയുടെ നോട്ട് എടിഎമ്മിലൂടെ പിന്‍വലിക്കുന്നത് അത്യാവശ്യക്കാര്‍ മാത്രമാണ്. ചില്ലറ ലഭിക്കാന്‍ മൂന്ന് പ്രാവശ്യം 1500 ആയിട്ടാണ് മിക്ക ആളുകളും എടിഎമ്മിലൂടെ ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യ ഇടപാടില്‍ തന്നെ മൂന്ന് തവണയായി. ഇനി രണ്ട് ഇടപാടുകള്‍ മാത്രമെ സൗജന്യമായി ലഭിക്കു. മെട്രോ നഗരങ്ങളിലാണെങ്കില്‍ മൂന്നില്‍ തന്നെ സൗജന്യ സേവനും അവസാനിക്കും. നിലവില്‍ എസ്ബിടിയും എസ്ബി.ഐയും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നില്ല. വൈാകാതെ അവരും ചാര്‍ജ് ഈടാക്കുമെന്നാണ് വിവരം.

chandrika: