1934ൽ പിറവിയെടുത്ത ചന്ദ്രിക മഹത്തായ 90-ാം വർഷത്തിലേക്ക് കടക്കുകയാണ്. ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളുടെ അവകാശസമര പോരാട്ടങ്ങളിൽ അക്ഷരസാന്നിധ്യമായ ചന്ദ്രിക എല്ലാക്കാലത്തും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്.
ചരിത്രവഴികളിലെ തിളക്കമാണ്
സാര്‍ത്ഥകമായ ഒൻപത് പതിറ്റാണ്ടുകൾ.
1934 മാര്‍ച്ച് 26ന് തലശേരി കല്ലച്ചില്‍ ആരംഭിച്ച മാസിക വൈകാതെ ദിനപത്രമായി. പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാണ്.
സാംസ്കാരിക കേരളത്തിൻ്റെ മുഴുവൻ പങ്കാളിത്തത്തോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷത്തിലേക്ക് ചന്ദ്രിക പ്രവേശിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ചന്ദ്രിക 90-ാം വാര്‍ഷികാഘോഷ ലോഗോയും ക്യാപ്ഷനും ക്ഷണിക്കുന്നു. മികച്ച സൃഷ്ടിക്ക് സമ്മാനം നല്‍കുന്നതാണ്. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാനതീയതി 2023 മെയ് 3 വിലാസം:
E mail :-thechandrikadaily@gmail.com
Whatsapp:- 75 93 94 1000