X

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; വസതിക്ക്‌ മുന്നില്‍ പ്രതിഷേധം

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും മോദി കൂടിക്കാഴ്ച്ചയും സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തെ്ന്നിന്ത്യന്‍ താരത്തിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധം. തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍ രജനിയുടെ പോയ്‌സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.

തമിഴനല്ലാത്ത രജനികാന്ത് തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ആവശ്യമുന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. അതേസമയം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തന്റെ ആരാധകരുമായി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ കൂടിക്കാഴ്ച്ചകളില്‍ രാഷ്ട്രീയത്തിലേക്കുള്ള സൂചന രജനി നല്‍കിയിരുന്നു. തുടര്‍ന്ന് ബിജെപിയോട്് രജനി അടുക്കുന്നതായ അഭ്യൂഹങ്ങളമുണ്ടായി. പ്രധാനമന്ത്രി മോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിഷ് ഷായെയും രജനി കാണുമെന്ന വാര്‍ത്തകളും പരന്നിരുന്നു. ഇതിനിടയിലാണ് ഇതിനിടെയാണ് പ്രതിഷേധവുമായി തമിഴര്‍ സംഘം രംഗത്തെത്തിയത്.

ചെന്നൈ കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കി രജനീകാന്ത് സംസാരിച്ചത്. ‘എനിക്കും നിങ്ങള്‍ക്കും ചെയ്തുതീര്‍ക്കാന്‍ ഇപ്പോള്‍ ജോലികള്‍ ഏറെയുണ്ടെന്നും അത് ഭംഗിയായി നിറവേറ്റുകയാണ് വേണ്ടതെന്നും പറഞ്ഞ രജനികാന്ത്, അന്തിമയുദ്ധം വരുമ്പോള്‍ നമുക്കൊരുമിക്കാമെന്നും വ്യക്താമക്കി ആരാധകരെ ആവേശപ്പെടുക്കുകയായിരുന്നു.

chandrika: