X
    Categories: MoreViews

അഭിമുഖം നല്‍കാന്‍പേടി; പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരില്ലെന്ന് ടി.കെ ഹംസ; ശശീന്ദ്രനാക്കാനാണോ എന്ന് ചോദ്യം

വനിതാ മാധ്യമപ്രവര്‍ത്തകക്ക് അഭിമുഖം നല്‍കില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ ഹംസ. എന്തിനാണ് അഭിമുഖം?ശശീന്ദ്രനാക്കാനല്ലേ എന്ന് ന്യൂസ് 18റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥനോട് ടി.കെ ഹംസ ചോദിച്ചതായി മാധ്യമ പ്രവര്‍ത്തക പറഞ്ഞു. മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിവാദമായ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് ശേഷം ഏ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകക്ക് അഭിമുഖം നല്‍കാന്‍ കഴിയില്ലെന്നുള്ള മറുപടി ഒരു മുതിര്‍ന്ന സി.പി.എം നേതാവിന്റെ കയ്യില്‍ നിന്നുതന്നെ വന്നിരിക്കുന്നത്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവര്‍ത്തക ടി.കെ ഹംസയെ സമീപിക്കുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ അഭിമുഖം നല്‍കാമെന്നും പെണ്‍കുട്ടികള്‍ക്ക് തരില്ലെന്നും ഹംസ അറിയിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. അഭിമുഖത്തിനായി വിളിച്ചപ്പോള്‍ അഭിമുഖം തന്നിട്ടെന്തിനാ എ.കെ. ശശീന്ദ്രനാക്കാനാണോയെന്നായിരുന്നു മറുചോദ്യം. പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്ന് പറഞ്ഞു. ക്യാമറാമാന്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ടും അഭിമുഖം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

ലൈംഗിക ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ ഗതാഗത മന്ത്രിയായിരുന്ന ഏ.കെ ശശീന്ദ്രന്‍ രാജിവെച്ചിരുന്നു. മംഗളം ചാനലാണ് സംഭാഷണം പുറത്തുവിട്ടത്. മംഗളത്തിനെതിരെ പ്രമുഖവ്യക്തികള്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

chandrika: