റോം : ഇറ്റാലിയന്‍ ലീഗില്‍ കിരീട്‌പ്പോര് മുറകുന്നു. ലിഗീല്‍ നിലവില്‍ ഒന്നാമതുള്ള നപ്പോളിയെ ഷെവോ ഗോള്‍ രഹിത സമനിലയില്‍ തളച്ചപ്പോള്‍ നിലവിലെ ജേതാക്കളായ യുവന്റസ് ജയിച്ചുകയറി. ഇതോടെ നപ്പോളിയുമായുള്ള യുവന്റസിന്റെ പോയിന്റ് അകലം ഒന്നായി ചുരുങ്ങി.
സ്വന്തം തട്ടകത്തില്‍ ലീഡു വഴങ്ങിയ ശേഷമാണ് യുവന്റസ് ജയിച്ചു കയറിയത്. ലീഗില്‍ അവസാനത്തുള്ള ബെനേവെന്റോ ഇറ്റലിതാരം അമറ്റോ സിസിറെറ്റിയിലൂടെ 19-ാം മിനുട്ടില്‍ മുന്നിലെത്തി. അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ 57-ാം മിനുട്ടില്‍ യുവന്റസിനെ ഒപ്പമെത്തിച്ചു. ജുയാന്‍ കോട്‌റാഡോ 75-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് യുവന്റസ് സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചായ ഏഴാം സീരി എ കിരീടമാണ് യുവന്റസ് ലക്ഷ്യവെക്കുന്നത്.
ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന നെപ്പോളിക്ക് ഷെവോമായുളള ഗോള്‍ രഹിത സമനില അപ്രതീക്ഷിത തിരിച്ചടിയായി. 1990നു ശേഷം ആദ്യ ലീഗ് കിരീടമാണ് നെപ്പോളി സ്വപ്‌നം കാണുന്നത്. ഇന്റര്‍ മിലാന്‍- ടൊറിനോ (1-1) മത്സരവും സമനിലയില്‍ പിരിഞ്ഞു. ഫിയോറിന്റയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എ.എസ് റോമയും കിരീട സാധ്യത നിലനിര്‍ത്തി. മുന്‍ പവര്‍ ഹൗസായ എ.സി മിലാന്‍ സസോളയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ശക്തമായ കീരിടപ്പോര് നടക്കുന്ന ഇറ്റലിയില്‍ 12 കളികളില്‍ നിന്നായി നപ്പോളി 32 പോയിന്റുമായി ഒന്നാമതും യുവന്റസ് (31) രണ്ടാമതും ഇന്റര്‍ മിലാന്‍ (30) മൂന്നാമതുമാണ്. ഒരു മത്സരം കുറവുകളിച്ച ലാസിയോ (28), എ.എസ് റോമ (27) നാലും അഞ്ചും സ്ഥാനങ്ങളില്‍.എസി മിലാന് 12 കളിയില്‍ 19 പോയിന്റാണുള്ളത്.
14 ഗോളുമായി ലാസിയോയുടെ ഇറ്റാലിയന്‍ താരം ഇംമൊബൈല്‍ സ്വര്‍ണ ബൂട്ടിനായുള്ള മത്‌സരത്തില്‍ ഒന്നാമത്. പതിനൊന്നു ഗോള്‍ വീതം നേടി ആര്‍ജന്റീനന്‍ താരങ്ങളായ പൗളോ ഡയബാല(യുവന്റസ് )യും മൗറോ ഇക്കാര്‍ഡി(ഇന്റര്‍ മിലാന്‍)യും തൊട്ടു പിന്നിലുണ്ട്.