ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. കീരിട ഫേവറേറ്റ്‌സുകള്‍ തമ്മിലുള്ള രണ്ടു പോരാട്ടങ്ങള്‍ക്കാണ് ഇന്ന് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുക. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ആര്‍സെനല്‍, സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ഗ്ലാമര്‍ പോരാട്ടങ്ങളാണ് നടക്കുക.
എത്തിഹാദില്‍ ഗണ്ണേഴ്‌സിനെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി പൂര്‍ണ ആത്മ വിശ്വാസ്ത്തിലാണ്. പത്തു കളിയില്‍ ഒമ്പതു മത്സരങ്ങല്‍ വിജയിച്ചു കയറിയ സിറ്റി, പെപ് ഗ്വാര്‍ഡിയോളയുടെ
പരിശീലനത്തില്‍ മികച്ച അക്രമണ ഫുട്‌ബോളാണ് പുറത്തെടുക്കുന്നത്. 35 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റില്‍ ഇതുവരെ ലീഗില്‍ സിറ്റി അടിച്ചു കയറ്റിയത്. നപ്പോളിക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു മിനുട്ട് മാത്രം കളിച്ച ഗബ്രീയല്‍ ജീസസാകും അഗ്വൂേറോക്ക് പകരം ഇന്ന് സിറ്റി ആക്രമണത്തിന് നേതൃത്വം നല്‍കുക. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മികച്ച റെക്കോര്‍ഡാണ് ആര്‍സെലിനുള്ളത്. സിറ്റിക്കെതിരെ കഴിഞ്ഞ പന്ത്രണ്ടു മത്സരങ്ങളില്‍ പത്തിലും വിജയം ഗണ്ണേഴ്‌സിനൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ആര്‍സെനല്‍ തോറ്റത്. കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും ലീഡു വഴങ്ങിയ ശേഷം ജയിച്ചു കയറിയ ആര്‍സെനലും മികച്ച ഫോമിലാണ്. എവര്‍ട്ടണിനെതിരെ ജര്‍മന്‍ താരം മെസൂദ് ഓസിലും ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസും ഗോള്‍നേടി ഫോമിലേക്ക് ഉയര്‍ന്നതും ആര്‍സെനലിന് ആശക്ക് വകനല്‍കുന്നുണ്ട്. ഇന്ത്യന്‍ സമയം ഞായറാഴച രാത്രി 7.45നാണ് കളി
പ്രിമീയര്‍ ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങ ചെല്‍സിക്ക് സ്റ്റാംഫോഡ് ബ്രിഡ്ജില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണെറ്റാണ് എതിരാളി. കഴിഞ്ഞ സീസണില്‍ മൗറിഞ്ഞോ യുണൈഡിനായി സ്റ്റാംഫോഡ് ബ്രിഡ്ജില്‍ മുന്‍ ചെല്‍സി കോച്ചായിരുന്ന മൗറിഞ്ഞോയെ കൂവിയാണ് ചെല്‍സി ആരാധകര്‍ വരവേറ്റത്. അതിനുള്ള പകപോകലുകൂടിയാവും യുണൈറ്റഡിന് ഇന്നത്തെ മത്സരം. ഒരിടവേളക്ക് ശേഷം പ്രീമിയര്‍ ലീഗ് ലക്ഷ്യവെക്കുന്ന യുണെറ്റഡ് ശക്തരായ ടോട്ടന്‍ ഹാമിനെ പരാജയപ്പെടുത്തിയാണ് ചെല്‍സിയെ നേരിടാനൊരുങ്ങത്. മുന്‍നിര ടീമുകള്‍ക്കെതിരെ പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്ന എന്ന പഴി ടോട്ടന്‍ഹാനെതിരെയുള്ള മത്സരത്തോടെ താല്‍ക്കാലികമായി നീങ്ങിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ചെല്‍സിക്ക് ഫ്രഞ്ച് താരം എന്‍ഗോളെ കാന്റെ ടീമില്‍ തിരിച്ചെത്തുന്നത് അനുകൂല ഘടകമാണ്. ബെല്‍ജിയം താരം എയ്ഡന്‍ ഹസാഡിന്റെ ഫോമിലാണ് ചെല്‍സിയുടെ പ്രതീക്ഷ. ഇന്ത്യന്‍ സമയം ഞായറാഴച രാത്രി പത്തുമണിക്കാണ് കളി.
പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഗില്‍ മാന്‍.സിറ്റി(28), മാന്‍.യുണൈറ്റഡ് (23), ടോട്ടന്‍ ഹാം(20),ചെല്‍സി(19), ആര്‍സെനല്‍ (19) തുടങ്ങിയവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍