അട്ടപ്പാടിയിൽ നിന്ന് ലഭിച്ച പെട്ടിയിൽ നിന്ന് തിരൂരിലെ ഹോട്ടൽ ഉടമ സിദ്ധിഖിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്. കൊലപാതകം നടന്നത് മെയ് 18നും 19നും ഇടയിലാണ്കൊ.ലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊല നടത്തിയ ശേഷം പ്രതികൾ ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇവരെ ചെന്നൈയിൽ വച്ച് റെയിൽവെ പൊലീസ് ആണ് പിടികൂടിയത്. പ്രതികളെ ഉടനെ കേരളത്തിലെത്തിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോഴിക്കോട് ഹോട്ടല്‍ നടത്തുകയായിരുന്നു സിദ്ധിഖ് നഗരത്തില്‍ താമസിച്ചു കച്ചവടം നടത്തുന്നയാളാണ് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എടിഎം ഉപയോഗിച്ച് പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നാലെ ഇയാളുടെ കീഴില്‍ പണിയെടുക്കുന്ന ജീവനക്കാരനെ കാണാതായത് ദുരഹത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായി അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.ഹോട്ടലില്‍ വെച്ച് സിദ്ദീഖിന്റെ ഹോട്ടല്‍ ജീവനക്കാരനായ ഷിബിലിയും (23) പെണ്‍ സുഹൃത്ത് ഫര്‍ഹാനയും (18) ചേര്‍ന്ന് സിദ്ദിഖിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി എന്നാണ് പ്രതികള്‍ നൽകിയ മൊഴി