മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം അഞ്ചിന് ആരംഭിച്ച ത്രഡ്‌സ് തുടക്കത്തില്‍ വലിയ തരംഗമാണ് സോഷ്യല്‍ മീഡിയ രംഗത്ത് ഉണ്ടാക്കിയത്. ആരംഭിച്ച സമയത്ത് അഞ്ചു കോടി ഉപഭോക്താക്കള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് അത് നേര്‍ പകുതിയായി രണ്ടരക്കോടിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതില്‍ തന്നെ ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ വളരെ ചുരുക്കമാണെന്നും പുതിയ ഉപഭോക്താക്കള്‍ വരുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ട്വിറ്ററിന് വലിയ ഒരു എതിരാളി എന്ന രീതിയില്‍ ആയിരുന്നു ത്രെഡ്‌സ് വന്നിരുന്നത്.