ബംഗളൂരു: പൊലീസ് സുരക്ഷയോടെ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ 268-ാമത് ജന്മദിനാഘോഷങ്ങള്‍ നടന്നു. കുടക് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ മൈസൂരു ജില്ലാ ഭരണകൂടത്തിന്റെയും കന്നട സാംസ്‌കാരിക വകുപ്പിന്റെയും ടിപ്പു ജയന്തോത്സവ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ സമാധാനപരമായിരുന്നു.
ബിജെപി പ്രതിഷേധത്തിനിടെ നടന്ന ആഘോഷത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനായി വിദാന്‍ സൗധയ്ക്ക് പുറത്ത് നടന്ന റാലിയിലും നിരവധി ആളുകള്‍ പങ്കെടുത്തു.