ടിപ്പു ജയന്തിക്ക് തന്നെ ക്ഷണിക്കേണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് കേന്ദ്ര മന്ത്രി്‌നന്തകുമാര്‍ ഹെഡ്‌ഗെ. നവംബര്‍ പത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്ന ടിപ്പു ജയന്തിയെ മന്ത്രി ലജ്ജിപ്പിക്കുന്ന പരിപാടിയെന്നും വിശേഷിച്ചു.
നിരവധി പേരെ കൊന്ന, കൂട്ട മര്‍ദ്ദനങ്ങള്‍ നടത്തിയ ഒരാളുടെ ജന്മദിന പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കേണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഹെഡ്‌ഗെ ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗമായിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പെരുമാറരുതായിരുന്നുവെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
‘ സര്‍ക്കാറിന്റെ ഭാഗമായിരിക്കെ ഒരിക്കലുമിങ്ങനെ കുറിക്കരുതായിരുന്നു, ടിപ്പു ജയന്തിക്കുള്ള ക്ഷണക്കത്ത് എല്ലാ കേന്ദ്ര സംസ്ഥാന നേതാക്കള്‍ക്കും അയക്കും, സ്വീകരിക്കലും നിരാകരിക്കലും അവരുടെ താല്‍പര്യമാണ്’ സിദ്ധരാമയ്യ പറഞ്ഞു. കൊളോണിയല്‍ ശക്തികളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനായി നാലു യുദ്ധങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പു പോരാടിയിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടി ചേര്‍ത്തു.
അതേസമയം ടിപ്പു സുല്‍ത്താന്‍ ഒരു സ്വാതന്ത്ര സമര പോരാളിയായിരുന്നെന്നും അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നത് ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിലല്ലെന്നും കോണ്‍ഗ്രസ്സ് പറഞ്ഞു. കര്‍ണ്ണാടകിയില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത് നവംബര്‍ പത്തിനാണ്.