X

ടിങ് ടിങ് … മഴക്കാലത്ത് ആനവണ്ടിയില്‍ യാത്ര പോകാം; മണ്‍സൂണ്‍ കാല ഉല്ലാസ യാത്രയുമായി കെ.എസ്.ആര്‍.ടി.സി

യാത്രാപ്രേമികള്‍ക്ക് മണ്‍സൂണ്‍ കാലത്ത് ഉല്ലാസ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, അതിരപ്പള്ളി, കൊട്ടിയൂര്‍, ഗവി, വയനാട്, മലക്കപ്പാറ, മൂകാംബിക ഉള്‍പ്പെടെ കേരളത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.

ജൂണ്‍ ഒന്‍പത്, 16, 23, 30 തിയ്യതികളില്‍ അതിരപ്പള്ളിയിലേക്കും മൂന്നാറിലേക്കുമാണ് യാത്ര. യാത്രയും, താമസവും ഉള്‍പ്പെടെ 2220 രൂപയാണ് നിരക്ക്. ജൂണ്‍ ഏഴ്, 10,14,17 തിയ്യതികളിലാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലേക്കുള്ള യാത്ര. രാവിലെ നാലു മണിക്ക് യാത്ര ആരംഭിച്ച് രാത്രി പത്തരയ്ക്ക് തിരിച്ചെത്തും.

ഗവിയിലേക്ക് ജൂണ്‍ 13, 29 തിയ്യതികളിലാണ് യാത്ര. യാത്രയും താമസവും ഉള്‍പ്പെടെ 3400 രൂപയാണ് നിരക്ക്. വയനാട്, നെല്ലിയാംബതി, മലക്കപ്പാറ, കോഴിക്കോട് നഗരം, ജാനകിക്കാട്, മൂകാംബിക, കണ്ണൂര്‍ പാലക്കയം തട്ട് – പൈതല്‍ മല, വിസ്മയ പാര്‍ക്ക് കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ആന വണ്ടിയില്‍ യാത്ര പോകാം. ബുക്കിംഗിനായി രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പതര വരെ 9544477954, 9846100728 എന്നീ നമ്പറുകളില്‍ നേരിട്ടും വാട്‌സാപ്പിലും ബുക്കിംഗ് നടത്താം.

webdesk11: