X
    Categories: indiaNews

ടൈം മാഗസിന്റെ ലോകത്തിലെ സ്വാധീനം ചെലുത്തിയ നൂറുപേരില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും

വാഷിങ്ടണ്‍: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയിലുള്ള മറ്റു ഇന്ത്യക്കാര്‍. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച സ്ത്രീ പ്രതിഷേധകൂട്ടായ്മയിലെ വ്യക്തിയാണ് ബില്‍കീസ്.

2019 വര്‍ഷത്തില്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ ഡോക്ടര്‍ അന്‍േറാണിയോ ഫൗസി, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ എന്നീ പ്രമുഖരും ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

പത്തു സ്ത്രീകളാണ് ഷഹീന്‍ബാഗില്‍ സമരത്തിന് തുടക്കം കുറിച്ചത്. പിന്നീടത് അമ്പതിനായിരത്തോളം ആളുകളുള്ള പ്രതിഷേധമായി മാറുകയായിരുന്നു. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ബാനും ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

 

chandrika: