ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി കവര്‍ പേജിലെ ‘ടൈം’ ലോഗോ ഇല്ലാത്ത പതിപ്പുമായി ടൈം മാഗസിന്‍. നംവംബര്‍ രണ്ടിലെപതിപ്പിലാണ് മാഗസിനില്‍ ‘ടൈം’ എന്ന വേഡ് മാര്‍ക്കിന് പകരം വോട്ട് എന്ന് ചേര്‍ത്തിട്ടുള്ളത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടുകൊണ്ടാണ് മാഗസിന്‍ ഇത്തരത്തില്‍ ഒരു പതിപ്പ് ഇറക്കിയത്. ആധുനിക ചരിത്രത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഭിന്നിച്ച് നിറഞ്ഞ് നില്‍ക്കുന്നതും നിര്‍ണായകവുമായ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലൊന്നായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.
‘100 വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നമ്മുടെ യുഎസ് പതിപ്പിന്റെ കവറില്‍ നമ്മുടെ ലോഗോയെ മാറ്റിസ്ഥാപിച്ചത് നമ്മളെല്ലാവരും വോട്ടവകാശം വിനിയോഗിക്കുക എന്നത് സൂചിപ്പിക്കാനാണ്. ഈ ചരിത്രനിമിഷം അടയാളപ്പെടുത്തുന്നതിനാണ് അത്. നമ്മില്‍ ആരെങ്കിലും ബാലറ്റ് ബോക്‌സില്‍ എടുത്ത തീരുമാനം പോലെ ദീര്‍ഘകാല ഫലമുണ്ടാവേണ്ട വിഷയമാണത്,’ ഫെല്‍സെന്താല്‍ കൂട്ടിച്ചേര്‍ത്തു.
2008 ല്‍ ബരാക് ഒബാമ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായിരിക്കേ അദ്ദേഹത്തിനായി പ്രസിദ്ധമായ ‘ഹോപ്പ്’ പോസ്റ്റര്‍ സൃഷ്ടിച്ച ഷെപ്പേര്‍ഡ് ഫെയറിയാണ് ടൈംമാസികയുടെ ഈ കവറിനായുള്ള ആര്‍ട്ട് വര്‍ക്ക് തയ്യാറാക്കിയത്.