വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ സമയബന്ധിതമായി നൽകിയില്ലെങ്കിൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ്. മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിവരാവകാശ നിയമത്തിലെ വകുപ്പ് നാല് പ്രകാരമുള്ള നടപടിക്രമങ്ങൾ ഓഫീസുകളിൽ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ഉറപ്പ് വരുത്തണം. ഇത്തരത്തിൽ നടപടിക്രമങ്ങൾ പാലിക്കാത്തവർക്കെതിരെ കമ്മീഷൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.