ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ശക്തമായ നിലയില്‍. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 219 റണ്‍സ് എടുത്ത് കൂട്ടി. തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം കൈവരിക്കാനായി. 51 പന്തില്‍ നിന്നുമാണ് തിലക് സെഞ്ച്വറി സ്വന്തമാക്കിയത്. 107 റണ്‍സുമായി പുറത്താവത്തെ നിന്ന തിലാണ് ഇന്ത്യയെ 200 കടത്തി മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.
ഓപ്പണര്‍ അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സ് സ്വന്തമാക്കി. അതേസമയം സഞ്ജു സാംസണ്‍ വീണ്ടും ഡക്ക്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിന് വിനയായത്. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് അരാധകരെ അമ്പരപ്പെടുത്തി. ടി20 ക്രിക്കറ്റിലെ ആദ്യ പത്ത് ടീമുകളിലെ താരങ്ങളില്‍ 2024ല്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന ആദ്യ ബാറ്ററാണ് സഞ്ജു.
മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അടച്ചു. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.