ന്യൂഡല്‍ഹി: ടിക് ടോക്കിനും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം സ്ഥിരമാക്കാന്‍ കേന്ദ്രം നടപടിതുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചു.
കഴിഞ്ഞ ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് സ്വകാര്യതാനയത്തിലും സുരക്ഷയിലും കമ്പനി നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് സ്ഥിരമായി നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്. ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി നിരോധനമേര്‍പ്പെടുത്തുകയായിരുന്നു.