ചെന്നൈ: സാമൂഹിക മാധ്യമ ആപ്പായ ടിക്ടോക് നിരോധിച്ചു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിച്ചു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹര്‍ജിയില്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ തുടര്‍ന്നുള്ള ആശങ്കയിലാണ് നേരത്തെ നിരോധനം നടത്തിയതെന്ന് കോടതി പറഞ്ഞു. അശ്ലീലമായ വീഡിയോകള്‍ നിര്‍മിക്കുന്നതിനാലും കുട്ടികളെ ചൂഷണം ചെയ്ത് വിഡിയോ നിര്‍മിക്കുന്നതിനാലുമാണ് ടിക്ടോക് നിരോധിക്കാന്‍ ഉത്തരവിട്ടത്.
ഈ മാസം ആദ്യമാണ് ടിക്ടോക് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. അതിനു പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടിക്ടോക് നീക്കിയിരുന്നു.