X

ടിക് ടോക് നിരോധനം: ആപ്പ് നീക്കി ഗൂഗിള്‍

ടിക് ടോക്ക് ആപ്പ് പൂര്‍ണ്ണമായും ഒഴിവാക്കി ഗൂഗിള്‍. ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് ശേഷമാണ് ഗൂഗിള്‍ ആപ്പ് നീക്കം ചെയ്തത്. ഏപ്രില്‍ 3-നായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പ് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇന്നലെ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു. ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്പ് ലഭ്യമല്ല.

ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് ടെക്‌നോളജി പുതിയ തീരുമാനത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.രാജ്യത്ത് 30 കോടി അംഗങ്ങളായിട്ടുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്.

chandrika: