ബെന്നി കളപ്പുരയ്ക്കല്‍
കട്ടപ്പന
പ്രകൃതിയിലെ ജനിതക വൈവിധ്യത്തിന്റെയുംആവാസവ്യവസ്ഥയുടെയും രക്ഷകരാണ്കടുവകള്‍. കടുവകള്‍ കാടിന്റെ കരുത്ത് എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്എല്ലാവര്‍ഷവും ജൂലൈ 29 ന് ലോക കടുവ ദിനമായി ആചരിക്കുന്നത്. വേള്‍ഡ ്‌വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയാണ് കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ത്യയുടെ ദേശീയ മൃഗമാണ് കടുവ. വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഇന്ന് കടുവകള്‍. കടുവകളുടെസംരക്ഷണത്തിന് ഏറെ പ്രാധാന്യമാണ് നല്‍കി വരുന്നത്. ലോകത്ത് അവശേഷിക്കുന്ന കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യന്‍ കാടുകളില്‍ ഏകദേശം മുന്നൂറോളം കടുവകളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ 1972 ല്‍ കടുവവേട്ട നിരോധിക്കുകയും വന്യജീവിസംരക്ഷണ നിയമം നിലവില്‍വരികയുംചെയ്തു. ഇതേതുടര്‍ന്ന് 18 സംസ്ഥാനങ്ങളിലായി 47 കടുവസംരക്ഷണ സങ്കേതങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.
വലുപ്പത്തിലും വരുമാനത്തിലും ഒന്നാമത് നില്‍ക്കുന്ന കേരളത്തിലെ ആദ്യത്തെ കടുവസംരക്ഷണ കേന്ദ്രമായ തേക്കടിയിലെ പെരിയാര്‍ സങ്കേതം നിലവില്‍വന്നത് 1979 ലായിരുന്നു. ഇന്ത്യയിലെ പത്താമത്തെ കടുവസങ്കേതമാണിത്. പെരിയര്‍സങ്കേതത്തിന്റെ വിസ്തൃതി 925 ചതുരശ്ര കിലോമീറ്ററാണ്. ജനപങ്കാളിത്ത വനവന്യജീവി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പെരിയാര്‍ മോഡല്‍ രാജ്യംഅംഗീകരിച്ച മാതൃകയാണ്.
പെരിയാര്‍കടുവസങ്കേതത്തില്‍ വിഹരിക്കുന്നത് റോയല്‍ ബംഗാല്‍ കടുവകളെന്നറിയപ്പെടുന്ന 1520 വയസ്‌വരെജീവിത ദൈര്‍ഘ്യമുള്ള വലിയ കടുവകളാണ്.
കടുവകള്‍ക്ക് പുറമേ അപൂര്‍വയിനത്തില്‍പ്പെട്ട നിരവധി പക്ഷികള്‍, മറ്റ് വന്യജീവികള്‍ മത്സ്യങ്ങള്‍, ഉരഗജീവികള്‍, ചിത്രശലഭങ്ങള്‍ എന്നിവയെല്ലാംചേര്‍ന്ന വലിയജൈവവൈവിധ്യ കലവറയാണ് പെരിയാര്‍ഒരുക്കിവെച്ചിട്ടുള്ളത്.പെരിയാര്‍ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പുനസംഘടിപ്പിച്ചതോടെകടുവസംരക്ഷണംകൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു.