ബംഗളൂരുവില്‍ തുമകുരു ജില്ലയില്‍ വീടിനകത്ത് കയറിയ പുലിയുടെ ആക്രമത്തില്‍ നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടത് തല നാരിനിഴക്ക്. കുനിഗള് താലൂക്കില്‍ മൂളിയൂര്‍ ദുര്‍ഗ ഗ്രാമത്തിലാണ് സംഭവം.
ശിവണ്ണാ-പത്മ ദമ്പതികളുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് പുലി കയറിയത്. ഹാളില്‍ ഇരിക്കുകയായിരുന്ന പത്മയാണ് ആദ്യം പുലിയെ കണ്ടത്. കണ്ട ഉടനെ ഇരുവരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം റേഞ്ച് ഓഫീസറെ വിവരമറിയിച്ചു. പിന്നാലെ പുലിയെ പിടിക്കാന്‍ കെണി സ്ഥാപിച്ചിരിക്കുകയാണ്.