വയനാട് നെല്ലിമുണ്ടയിലെ തേയില തോട്ടത്തില്‍ പുലി

വയനാട് നെല്ലിമുണ്ട ഒന്നാം മൈലില്‍ തേയില തോട്ടത്തില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. മരം കയറുന്ന പുലിയുടെ ദൃശ്യം പ്രദേശവാസികള്‍ പുറത്ത് വിട്ടിരുന്നു.ഇവര്‍ തന്നെയാണ് ദൃശ്യം പകര്‍ത്തിയതും. ഈ മേഖല നേരത്തെയും പുലി സാന്നിധ്യമുള്ള പ്രദേശമായിരുന്നു. ഇതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുലിക്കായി കൂടുസ്ഥാപിച്ചിട്ടുണ്ട്. പുലിയെ വീണ്ടും കണ്ട പശ്ചാത്തലത്തില്‍ വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

webdesk18:
whatsapp
line