പനവല്ലിയില്‍ ഭീതിനിറച്ച കടുവ കൂട്ടിലായി. പനവല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലധികമായി പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. കടുവയെ ബത്തേരി കുപ്പാടി വന്യമൃഗ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ പരിശോധിച്ച ശേഷം തുറന്നുവിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
കൂട്ടിലായത് വനം വകുപ്പ് നേരത്തെ പിടികൂടി കാട്ടിലയച്ച എന്‍ഡബ്യു5 എന്ന കടുവയാണ്. രാത്രി 8 .15 യോടെയാണ് ആദണ്ഡയിലെ കൂട്ടില്‍ കടുവ കുടുങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആദിവാസിയുടെ വീട്ടിലേക്ക് കടുവ ഓടി കയറുകയും ചെയ്തു. ഇതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് നടപടി എടുത്തത്.