വയനാട് കല്‍പ്പറ്റയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ മകന് താല്‍ക്കാലിക ജോലി കൊടുക്കും. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ചര്‍ച്ചയിലെ ധാരണപ്രകാരം കര്‍ഷകന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. മകന് സ്ഥിര ജോലിക്കുള്ള ശുപാര്‍ശ മന്ത്രിസഭയ്ക്ക് മുന്നില്‍ എത്തിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. മരിച്ചതിന്റെ നഷ്ടപ്പരിഹാരമായി 10 ലക്ഷം രൂപ രണ്ടുദിവസത്തിനകം നല്‍കും. ആവശ്യമെങ്കില്‍ കടുവയെ പിടിക്കാന്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി.