X
    Categories: indiaNews

‘ടിക്കറ്റിനൊപ്പം ഇനി യൂസര്‍ ഫീയും’; അധിക തുക ഈടാക്കാനൊരുങ്ങി റെയില്‍വെ

ഡല്‍ഹി: ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ യാത്ര ചെയ്യണമെങ്കില്‍ ഇനി അധിക തുക നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്കിനൊപ്പം യൂസര്‍ ഫീ കൂടി ഈടാക്കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് സിഇഒ വികെ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. സ്വകാര്യവത്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രധാന സ്‌റ്റേഷനുകളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുകയും ആ പണം സ്‌റ്റേഷന്‍ വികസനത്തിനായി ഉപയോഗിക്കുമെന്നുമാണ് സിഇഒ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

രാജ്യത്തെ 7,000 ത്തോളം സ്‌റ്റേഷനുകളില്‍ 10-15 ശതമാനം സ്‌റ്റേഷനുകളില്‍ മാത്രമാണ് അധിക തുക ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 700-1000 സ്‌റ്റേഷനുകളിലായിരിക്കും ഇത്തരത്തില്‍ യൂസര്‍ ഫീ നല്‍കേണ്ടി വരിക.

Test User: