അഹിംസാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ സമകാലിക പ്രാധാന്യം’ എന്ന വിഷയത്തില്‍ 2023 ജനുവരി 14ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ഗാന്ധി തൃശൂരില്‍
കേരളീയം മീഡിയഹൗസില്‍ നടത്തിയ പ്രഭാഷണം.
”
വയലന്‍സ് സ്വീകാര്യമായ ഒരിടം ഏതാണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ അത് മാധ്യമപ്രവത്തനമാണ് എന്ന് ഞാന്‍ പറയും. വയലന്‍സ് എന്നതുകൊണ്ട് വെറുപ്പ് അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അക്രമണോത്സുകമായ മാധ്യമപ്രവത്തനമാണ് അര്‍ത്ഥമാക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അക്രമണോത്സുകമാംവിധം ആത്മാര്‍ത്ഥമായ മാധ്യമപ്രവര്‍ത്തനം. ഈ രാജ്യം സംസാരിക്കേണ്ട വിഷയങ്ങളെ അവതരിപ്പിക്കുന്നതില്‍ വീഴ്ച്ച വരുത്താത്ത മാധ്യമപ്രവര്‍ത്തനം. തോക്കുകളും ബോംബുകളും ഉപയോ?ഗിക്കുന്ന അക്രമണത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അക്രമണോത്സുകമായ സ്പിരിറ്റിനെ കുറിച്ചാണ് പറയുന്നത്. അനീതിക്കെതിരെ പോരാടാനുള്ള സ്പിരിറ്റ്, ദൗര്‍ഭാ?ഗ്യവശാല്‍ ഭൂരിഭാ?ഗം മാധ്യമപ്രവര്‍ത്തകരിലും ഇന്നത് കാണാനാവുന്നില്ല.
നിങ്ങള്‍ എല്ലാവരും ഭയപ്പെടാത്ത മാധ്യമപ്രവര്‍ത്തകരാണ്. ഈ മുറിയില്‍ ഉള്ളവരെല്ലാം ഭയമില്ലാത്ത മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ ഇന്ന് ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും ഇത്തരം ഇടങ്ങളിലാണുള്ളത്. അതൊട്ടും ചെറിയ കാര്യമല്ല. ഈ രാജ്യത്ത് ഒരു മാറ്റം ഉണ്ടാക്കാനാകും വിധം ശക്തരാണ് നിങ്ങള്‍, അതാണ് അനിവാര്യം.മാധ്യമപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. ബാപ്പു മാധ്യമങ്ങളുടെ ശക്തിയില്‍ വിശ്വസിച്ചു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തന്റെ ചിന്തകള്‍ സമൂഹത്തിലേക്ക് പകരാനായി അദ്ദേഹം മാധ്യമങ്ങളെ ഉപയോ?ഗപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നുതന്നെ അതു തുടങ്ങി. ഇന്ത്യന്‍ ഒപീനിയന്‍ ആരംഭിച്ച് പ്രസാധനം ചെയ്തു. പിന്നീട് ഹരിജനും യങ് ഇന്ത്യയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ തന്റെ സന്ദേശം അദ്ദേഹം ഇന്ത്യയ്ക്കു പകര്‍ന്നുനല്‍കി.
എന്റെ മുത്തച്ഛന്‍ മണിലാല്‍ഗാന്ധിയെ ഫീനിക്ക്‌സ് ആശ്രമത്തിന്റെ മേല്‍നോട്ടത്തിനും യങ് ഇന്ത്യയുടെ പ്രസിദ്ധീകരണം തുടരുന്നതിനുമായി ആഫ്രിക്കയിലേക്ക് അയക്കുകയുണ്ടായി. എന്റെ അച്ഛന്‍ അതില്‍ പ്രവര്‍ത്തിച്ചു. മുത്തച്ഛന്റെ മരണശേഷം അഞ്ചുവര്‍ഷക്കാലം എന്റെ മുത്തശ്ശി ഇന്ത്യന്‍ ഒപ്പീനിയന്‍ നടത്തി. 1959 ല്‍ ഇന്ത്യന്‍ ഒപ്പീനിയന്റെ പ്രവര്‍ത്തനം നിലച്ചു. എന്റെ അച്ഛന്‍ 25 വര്‍ഷം ടൈംസ് ഓഫ് ഇന്ത്യക്കായി പ്രവര്‍ത്തിച്ചു. എന്റെ കരിയറിന്റെ ആദ്യ മൂന്നുവര്‍ഷങ്ങളില്‍ മുംബൈ ന?ഗരപ്രാന്തങ്ങളില്‍ നിന്നുള്ള ഒരു ടാബ്ലോയ്ഡ് പ്രസിദ്ധീകരിക്കുവാനായി ഞാന്‍ എന്റെ അച്ഛനെ സഹായിച്ചു. ഇങ്ങനെ മാധ്യമപ്രവര്‍ത്തനവും പ്രസാധനവും എന്റെ രക്തത്തിലുള്ളതാണ്.
ഒരു മാധ്യമസ്ഥാപനം നടത്തുവാനുള്ള പ്രതിസന്ധികള്‍ എനിക്കറിയാം. ഇന്ന് ഭാഗ്യവശാല്‍ ഇലക്ട്രോണിക്ക് സംവിധാനങ്ങളിലൂടെയും ഇടപെടലുകള്‍ സാധ്യമാണ്. എന്നാല്‍ അച്ചടി മാധ്യമങ്ങള്‍ അഭിമുഖീകരിക്കാത്ത പുതിയ പ്രശ്‌നങ്ങളെ ഇന്നു നേരിടേണ്ടതായുണ്ട്. തെറ്റായ വിവരങ്ങളും, പ്രൊപ?ഗാണ്ടകളുമാണ് ഇന്ന് ഇലക്ട്രോണിക്ക് മാധ്യമങ്ങളെ ഭരിക്കുന്നത്. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വെല്ലുവിളികൂടിയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ വിശ്വസിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്.
എന്റെ മുത്തച്ഛന്റെ ഒരു കഥ പറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കാം. സൗത്താഫ്രിക്കയില്‍ എത്തി മണിലാല്‍ഗാന്ധി ഇന്ത്യന്‍ ഒപ്പീനിയന്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. വരിസംഖ്യയിലൂടെമാത്രം പത്രം നടത്തിക്കൊണ്ട് പോവാന്‍ അദ്ദേഹം നന്നെ പ്രയാസപ്പെട്ടു. പരസ്യങ്ങള്‍ സ്വീകരിക്കുവാന്‍ അനുവാ?ദം ചോദിച്ചുകൊണ്ട് അദ്ദേഹം ബാപ്പുവിന് എഴുതി. ഈ ആവശ്യത്തിന്റെ അനിവാര്യത അ?ദ്ദേഹം സമത്ഥിച്ചു. ഇന്ത്യന്‍ ഒപ്പീനിയന്‍ പുറത്തിറക്കുവാനുള്ള ചെലവ് എത്രത്തോളമാണ് എന്ന് വിവരിച്ചു. അതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ വരിസംഖ്യയിലൂടെയുള്ള വരുമാനം ഒന്നും തന്നെയല്ലായിരുന്നു. ബാപ്പു അദ്ദേഹത്തോട് പറഞ്ഞു, പരസ്യം സ്വീകരിക്കുന്നതിന് മുമ്പെ നീ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതാവും ഭേദം. എന്തെന്നാല്‍ നീ പരസ്യം സ്വീകരിച്ചു തുടങ്ങുന്ന നാള്‍തൊട്ട് പ്രലോഭനം തുടങ്ങും. ഇന്ന് നീ ഒരു പരസ്യം സ്വീകരിക്കും, നാളെ രണ്ടെണ്ണം വരും, പിന്നെ ഓരോ പരസ്യത്തിനും നീ വാര്‍ത്തകളുടെ ഇടം കുറച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരുനാള്‍ നിന്റെ പത്രം പരസ്യങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്നതും എഡിറ്റോറിയല്‍ ഇല്ലാത്തതുമായിത്തീരും. അത് സംഭവിക്കുന്നതിന് മുന്നെ അച്ചടി നിര്‍ത്തുന്നതാണ് നല്ലത്.
അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു അപകടം പരസ്യം നല്‍കുന്നവരുടെ ഇടപെടലാണ്. ഇത്തരം വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കണമെന്നും ഇന്നതൊക്കെ ഒഴിവാക്കണമെന്നും പരസ്യക്കാര്‍ നിര്‍ദ്ദേശിച്ചു തുടങ്ങും. കാരണം അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ ഈ പരസ്യങ്ങള്‍ കാണില്ല എന്നവര്‍ പറയും. നീ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടും, അതുകൊണ്ട് അത് അനുവദിക്കരുത്. എന്റെ മുത്തച്ഛന്‍ ആ ഉപദേശം സ്വീകരിക്കുകയും ഒരൊറ്റ പരസ്യം പോലും പ്രസിദ്ധീകരിക്കാതെ ഇന്ത്യന്‍ ഒപ്പീനിയന്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു. അത്തരം സമര്‍പ്പണമാണ് നമ്മള്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത്. ആദര്‍ശാത്മകമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ സാമൂഹികമായ കടമ നിര്‍വഹിക്കാനും മാറ്റം കൊണ്ടുവരാനുമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാപ്തി അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക്ക് മാധ്യമങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്.
വിവര്‍ത്തനം: ആദില്‍ മഠത്തില്‍