ലക്‌നോ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും കാറ്റിലും 40 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഇത്രയധികം മരണങ്ങളുണ്ടായത്. വലിയ തോതില്‍ ഇടിയും മിന്നലും ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.
നിരവധി സ്ഥലങ്ങളില്‍ റോഡ് ഗതാഗതവും, വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതേസമയം, കേരളത്തില്‍ കാലവര്‍ഷമെത്തി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നു ദിവസം മുമ്പുതന്നെ കേരള തീരത്തെത്തിയിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളില്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.