ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആറു ജില്ലകളിലാണ് ദുരന്തമുണ്ടായത്. കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു. അങ്കുല്‍, ബൗധ്, ജഗത്സിങ്പൂര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും മിന്നലേറ്റ് മരിച്ചതായി ഒഡീഷ സ്പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു.
മെയ് മാസത്തില്‍ നയാഗര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ഭുവനേശ്വര്‍, കട്ടക്ക് എന്നിവയുള്‍പ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്ത നാല് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.