ഉത്തരേന്ത്യയിലെ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ കിഴക്കോട്ടു നീങ്ങുന്നതായി സൂചന. ഉത്തരാഖണ്ഡിലും സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതായി ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
12 സംസ്ഥാനങ്ങളില്‍ ബുധനാഴ്ച കൊടുങ്കാറ്റിന് സാധ്യതയുള്ളതായി ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു. പൊടിക്കാറ്റിലും ശക്തമായ മഴയിലും പെട്ട് നൂറുകണക്കിന് മൃഗങ്ങളാണ് കശ്മീരിലെ രാജൗരി ജില്ലയില്‍ തിങ്കളാഴ്ച ചത്തത്.