X

യുവാക്കളെ യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, ലജ്ജാകരമാണ്; യോഗിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി

ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാര്‍ലന്റെിലെത്തിയ പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഹസിച്ചിരുന്നു. ഇപ്പോള്‍ യോഗിക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവാക്കളെ തൊഴിലിനായി യുദ്ധ ഭൂമിയിലേക്ക് വലിച്ചെറിയുന്നത് വിജയമല്ലെന്നും നാണക്കേടാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

യു.പി യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുമ്പോള്‍, കോണ്‍ഗ്രസ് ബാഗുമായി നടക്കുകയാണെന്നായിരുന്നു യോഗി പരിഹാസിച്ചത്. യു.പി നിയമസഭയിലാണ് യോഗിയുടെ പരാമര്‍ശം.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ആഗോള അടയാളമായ തണ്ണിമത്തന്‍ ആലേഖനം ചെയ്ത, ഫലസ്തീന്‍ എന്ന് എഴുതുകയും ചെയ്ത ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത്.

‘സംസ്ഥാനത്തെ തൊഴിലില്ലായ്മയെ കുറിച്ച് യു.പി സര്‍ക്കാര്‍ ബോധവാന്മാരല്ല, ആ യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദന അവര്‍ മനസ്സിലാക്കുന്നില്ല’ -പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഇസ്രായേലിലേക്ക് ജോലിക്കു പോകുന്ന യുവാക്കള്‍ ജീവന്‍ രക്ഷിക്കാനായി ബങ്കറുകളില്‍ കഴിയുന്നതും കമ്പനികള്‍ അവരെ ചൂഷണം ചെയ്യുന്നതും പ്രിയങ്ക ദാന്ധി പറഞ്ഞു. ‘യുവാക്കളുടെ കുടുംബങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. നിങ്ങളെ കൊണ്ട് കഴിയാത്തതിനാല്‍ ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ തൊഴിലിനായി ജീവന്‍ വരെ പണയപ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ യുവാക്കളെ തൊഴിലിനായി യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, മറിച്ച് ലജ്ജാകരമാണ്’ -പ്രിയങ്ക കുറിച്ചു.

 

 

 

 

webdesk17: