X
    Categories: gulfNews

ഉപയോഗിച്ച മാസ്‌ക് വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് യുഎഇ പൊലീസ്

അബുദാബി: റോഡുകളിലും തെരുവികളിലുമുള്‍പ്പെടെ ഉപയോഗിച്ച മാസ്്ക്ക് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബുദാബി പൊലീസ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മൊത്തത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ, പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ച് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. മാസ്‌കും കയ്യുറകളും നിക്ഷേപിക്കാന്‍ റോഡില്‍ 6 ബ്ലാക്ക് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.

chandrika: