തൃശൂര്‍: ചാലക്കുടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി മതിലുകളില്‍ വിചിത്ര അടയാളങ്ങള്‍. പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് സ്‌പ്രേ പെയിന്റ് പെയിന്റ് ഉപയോഗിച്ച് വരച്ച വ്യത്യസ്ത അടയാളങ്ങള്‍ ജനങ്ങളെ ഭീതിയാലാഴ്ത്തിയത്.
ആള്‍ത്താമസം കുറവായ മേഖലകളിലെ ഒറ്റപ്പെട്ട വീടുകള്‍ക്കു മു്ന്നിലെ ചുമരുകളിലാണ് വിചിത്ര അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
വിദേശത്ത് താമസമാക്കിയവരുടെ വീടുകള്‍, സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍, വയോധികര്‍ മാത്രമുള്ള വീടുകള്‍ എന്നീ വീടുകള്‍ക്കു സമീപമാണ് അടയാളങ്ങള്‍ ്പ്രത്യക്ഷപ്പെട്ടത് എന്നത് നാട്ടുകരില്‍ കൂടുതല്‍ ഭീതിപടത്തുന്നുണ്ട്. ഇത്തരം വീടുകള്‍ പ്രത്യേകം തെരഞ്ഞെടുത്താണ് അടയാളങ്ങള്‍ ഇട്ടത് എന്നത് ദൂരൂഹത കൂട്ടുന്നതാണ്്.
ചക്കാലക്കല്‍ ക്ഷേത്രത്തിന് സമീപം കുന്നത്ത് അരവിന്ദാക്ഷന്‍, മാങ്ങാട്ട് അമ്മിണിക്കുട്ടിയമ്മ, ഓണപ്പറമ്പ് റോഡില്‍ പള്ളിയാശ്ശേരില്‍ രവീന്ദ്രന്‍ തുടങ്ങിയവരുടെ വീടുകളുടെ മതിലിലാണ് അടയാളങ്ങള്‍ വരച്ചിട്ടത്.
കഴിഞ്ഞ ദിവസം രാത്രി ചില അപരിചിതരായ ആളുകള്‍ പ്രദേശത്ത് കറങ്ങി നടക്കുന്നതായി സംസാരമുണ്ടായിരുന്നു. ഇവരെ അന്വേഷിച്ച് നാട്ടുകാര്‍ ഇറങ്ങയപ്പോളാണ് മതിലുകളിലെ അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.