തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ മുന്നോടിയായി ഇന്ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. ശ്രീവടക്കുംനാഥനെ സാക്ഷിനിര്‍ത്തി തേക്കിന്‍കാട് മൈതാനിയില്‍ പാറമേക്കാവ് വിഭാഗം വൈകീട്ട് ഏഴിന് ആദ്യം തിരികൊളുതത്തും. തുടര്‍ന്ന് തിരുവമ്പാടി വിഭാഗവും സാമ്പിള്‍വെടിക്കെട്ട് നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള പൂരമായതിനാല്‍ വെടിക്കെട്ടും കസറും. വര്‍ണത്തേക്കാളുപരി ശബ്ദത്തിന് തന്നെയാണ് ഇത്തവണ പ്രാധാന്യം. അമിട്ടും കുഴിമിന്നലും ഗുണ്ടും എല്ലാം പിന്നാലെയുണ്ട്.കനത്തപൊലീസ് നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക.
ഇന്ന് മുതല്‍ ചമയ പ്രദര്‍ശനവും തുടങ്ങും.15 ആനകള്‍ക്ക് വീതമുള്ള ചമയങ്ങളാണ് ഒരുങ്ങുന്നത്.
പാറമേക്കാവ് വിഭാഗത്തിന്റേത് അഗ്രശാലയിലും തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഹാളിലുമാണ് ചമയപ്രദര്‍ശനം നടക്കുക. മെയ് പത്തിനാണ് പൂരം.