തൃശൂര്‍: പൂരം വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേര്‍ക്ക് പരിക്കേറ്റതില്‍ പാറേമേക്കാവ് ദേവസ്വത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി അപകടമുണ്ടായതാണ് പൂരം വെടിക്കെട്ടിന്റെ പ്രതിസന്ധിക്ക് കാരണമായത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെടിക്കെട്ട് സാമഗ്രികളില്‍ അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകള്‍ കണ്ടെത്തിയിരുന്നു.
പെസോ പരിശോധനയില്‍ ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ട് സാമഗ്രികളിലൊന്നിലും നിരോധിത വസ്തുക്കള്‍ കണ്ടെത്തിയില്ല.ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി- പാറേ മേക്കാവ് ദേവസ്വ ക്കള്‍ക്ക് വെടിക്കെട്ടിനുള്ള ലൈസന്‍സ് ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു.