പൂരം കലക്കല്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മുമ്പില്‍ തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഇന്ന് ഹാജരാകും. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ വച്ചാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുക.
വരും ദിവസങ്ങളില്‍ മറ്റ് ദേവസ്വം ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിവൈഎസ്പി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴിയാണ് കഴിഞ്ഞ ഡിവസം രേഖപ്പെടുത്തിയത്.
അതേസമയം, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിനെതിരായി മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ സ്വരാജ് റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന്റെയും ഫയര്‍ഫോഴ്സിന്റെയും മൊഴിയെടുത്തിരുന്നു. മെഡിക്കല്‍ സംഘത്തോട് അങ്കിത് അശോക് ഫോണില്‍ കയര്‍ത്തെന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ആംബുലന്‍സ് നിയന്ത്രിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കല്‍ സംഘത്തെ ശകാരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി.
പൂരം നടത്തിപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.