X

തൃശൂർ പൂരം: വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ചെത്തുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

തൃശൂർ: തൃശൂർ പൂരത്തിനു വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിനു വിലക്കേർപ്പെടുത്തി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചു ആളുകൾ വരുന്നത് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നു കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈകോടതി സ്വമേധയ കേസെടുക്കുകയും ചെയ്തു. ഈ രണ്ടു കേസുകൾ പരിഗണിച്ചാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

 

webdesk14: