Categories: keralaNews

ഭര്‍ത്താവിനോട് പക: ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊന്നു

കാട്ടൂര്‍ (തൃശൂര്‍): കാട്ടൂര്‍ക്കടവില്‍ ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊന്നു. നന്താനത്ത് വീട്ടില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് (43) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ആക്രമണം.

വീടിനു നേരെ പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തിട്ടാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലക്ഷ്മി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line