X

തൃശൂരില്‍ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു

തൃശൂരില്‍ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു.മണ്ണുത്തി ചിറക്കാക്കോട് നടന്ന സംഭവത്തിലാണ് രണ്ട് പേര്‍ മരിച്ചത്. മകന്‍ ജോജി,(40),പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ചിറക്കാക്കോട് സ്വദേശി ജോണ്‍സണ്‍ ആണ് മകനേയും മരുമകളേയും പേരക്കുട്ടിയേയും തീ കൊളുത്തിയത്.മകന്റെ ഭാര്യ ലിജി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

webdesk15: